മക്ക- കൊറോണ മഹാമാരി ആരംഭിച്ച ശേഷം ഇതാദ്യമായി മസ്ജിദുല്‍ ഹറാമിന്റെ മതാഫ് നിറഞ്ഞു കവിഞ്ഞു. റമദാന്‍ 15 ചൊവ്വാഴ്ചയാണ് ഒരുവര്‍ഷത്തിലധികമുള്ള ഇടവേളക്ക് ശേഷം മതാഫ് നിറഞ്ഞത്. ഇതിന്റെ വിഡിയോ ഹറംകാര്യ വകുപ്പ് പുറത്തുവിട്ടു.
കഴിഞ്ഞ വര്‍ഷം കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ഉംറ തീര്‍ഥാടനവും തവാഫുമെല്ലാം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പുനരാരംഭിച്ച ശേഷവും പരിമിതമായ തോതിലാണ് ആളുകളെ പ്രവേശിപ്പിച്ചത്. ഇപ്പോഴും നിയന്ത്രിതമായാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം. റമദാന്‍ ആദ്യം മുതല്‍ ഇത്്മര്‍നാ ആപ്പ് വഴി പെര്‍മിറ്റ് എടുത്ത് വിശ്വാസികള്‍ ഉംറക്കായി എത്തുന്നുവെങ്കിലും ആദ്യമായാണ് മതാഫ് നിറയുന്നത്. സാമൂഹിക അകലം പാലിച്ചാണ് ഇവിടെ തീര്‍ഥാടകര്‍ പ്രദക്ഷിണം നടത്തുന്നത്.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചാണ് ഹറമിലേക്ക് തീര്‍ഥാടരെ പ്രവേശിപ്പിക്കുന്നത്. റമദാന്‍ അവസാനത്തിലേക്ക് അടുക്കുന്തോറും തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്.
فيديو | لأول مرة منذ بدء جائحة #كورونا.. امتلاء صحن الطواف في #المسجد_الحرام#الإخبارية#رمضان pic.twitter.com/OnC1tqQOOP
— قناة الإخبارية (@alekhbariyatv) April 27, 2021