റിയാദ്- സൗദിയില്‍ വരുമാന നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ഇപ്പോഴുള്ള 15 ശതമാനം മൂല്യവര്‍ധിത നികുതി താല്‍ക്കാലികമാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രസ്താവിച്ചു.
വിഷന്‍ 2030 പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ നടത്തിയ അവലോകത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. മൂല്യവര്‍ധിത നികുതി 15 ശതമാനത്തില്‍ കൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാറ്റ് താല്‍ക്കാലികമാണ്. പരമാവധി അഞ്ചു വര്‍ഷത്തേക്കാണ് അത് ഈടാക്കുക. ഭാവിയില്‍ സൗദിയിലെ താമസക്കാരില്‍നിന്ന് വരുമാന നികുതി ഈടാക്കാനും ഉദ്ദേശ്യമില്ല. അരാംകോയുടെ ഉല്‍പാദന ശേഷി 30 ദശലക്ഷം ബാരലായി ഉയര്‍ത്താനും പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.