Sorry, you need to enable JavaScript to visit this website.

മൻസൂർ വധക്കേസ് പ്രതിയുടെ വീടും കാറും കത്തിനശിച്ച നിലയിൽ

മൻസൂർ വധക്കേസിലെ പ്രതി ജാബിറിന്റെ കാർ കത്തി നശിച്ച നിലയിൽ.

തലശ്ശേരി- പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം വള്ളുവക്കണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി ജാബിറിന്റെ മുക്കിൽപീടിക വള്ളുവക്കണ്ടിയിലെ വീട് കത്തി നശിച്ച നിലയിൽ. വീടിന്റെ പിൻഭാഗവും പിറക് വശത്തെ ഷെഡിൽ നിർത്തിയിട്ട കാർ, രണ്ട് ടൂവിലർ എന്നിവ പൂർണ്ണമായും കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ഒന്നര മണിയോടെയാണ് സംഭവം. വീട്ടിൽ ഉള്ളവർ ഉഗ്രസഫോടന ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് തീപ്പടരുന്നത് കണ്ടത.് ഉടൻ തന്നെ ചൊക്ലി പോലീസിനെ വിവരമറിയിച്ചു. ചൊക്ലി പോലീസും പാനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത.് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ കാലത്ത് ജാബിറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനുൾപ്പെടെയുള്ള സി.പി.എം നേതാക്കളും സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ ഇവിടെ ലീഗ് നേതാക്കൾ അറിയാതെ അക്രമം നടക്കില്ലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

Latest News