അബുദാബി- പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫീസായി വാങ്ങിയ തുക തിരികെ നല്‍കണമെന്ന് രക്ഷിതാക്കള്‍. പൂര്‍ണമായോ ഭാഗികമായോ തിരിച്ചുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം. പരീക്ഷാ ഫീസ് ഇനത്തില്‍ വിവിധ സ്‌കൂളുകള്‍ 500 മുതല്‍ 1000 ദിര്‍ഹം വരെ ഈടാക്കിയിരുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. ഒന്നുകില്‍ പരീക്ഷാ ഫീസ് തിരിച്ചുനല്‍കുകയോ അല്ലെങ്കില്‍ പുതിയ ക്ലാസിലെ ഫീസിലേക്കു മാറ്റുകയോ ചെയ്യണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.