കോഴിക്കോട് -സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ ആറു വർഷം കഠിന തടവിന് ശിക്ഷിച്ചു. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
സോളാർ പാനൽ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 42 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം കേസിന്റെ വിധി പുറപ്പെടുവിക്കാനിരുന്നതാണെങ്കിലും സരിത നായർ ഹാജരാകാത്തതിനെ തുടർന്നാണ് നീണ്ടു പോയത്. തുടർന്ന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുവെച്ച് കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസിൽ രണ്ടാം പ്രതിയാണ് സരിത എസ് നായർ. ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ക്വാറന്റീനിലായതിനാൽ കോടതിയിൽ എത്താനാകില്ലെന്ന് ബിജു കോടതിയെ അറിയിച്ചിരുന്നു.