റിയാദ്- വിശുദ്ധ റമദാൻ പകുതിയിലെത്തിയിരിക്കെ കോവിഡ് വ്യാപിപ്പിക്കാനുള്ള സംഗമങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് അധികൃതർ. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുപ്രധാന കൊറോണ വൈറസ് മുന്‍കരുതലുകള്‍ പാലിക്കാനും വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാനും സൗദി ആരോഗ്യ വകുപ്പും ആഭ്യന്തര മന്ത്രാലയവും നിർദേശിച്ചു.
സുരക്ഷാ നടപടിക്രമങ്ങൾ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്ത് കൊറോണ വ്യാപനം തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ആവശ്യമായതെന്തും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
958 പുതിയ കൊറോണ വൈറസ് കേസുകളും 1,047 രോഗമുക്തിയും 13 മരണങ്ങളുമാണ് സൗദിയില്‍ തിങ്കളാഴ്ച സ്ഥരീകരിച്ചത്.
റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
![]() |
കോവിഡ് കാലത്ത് തണലായിനിന്ന മനുഷ്യന്‍ പോയി; പോലീസുകാരന്‍റെ സങ്കടക്കുറിപ്പ് |
![]() |
പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് ഗർഭം അലസുന്നതായി പഠനം; ഭർത്താവിനോട് പോലും പറയുന്നില്ല |