തിരുവനന്തപുരം- കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ം പ്രാദേശിക തലത്തില്‍ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്മെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. ഇപ്പോള്‍ തുടര്‍ന്നുവരുന്ന വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സര്‍വ്വകക്ഷി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയാണ് സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്തത്. സംസ്ഥാനത്ത് കടകള്‍ക്ക് രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ധാരണയായിട്ടുണ്ട്. എന്നാല്‍ ഏഴ് മണിയെന്നത് ഒന്‍പത് മണിവരെ നീട്ടണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.