തിരുവനന്തപുരം- മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വന്‍തിരക്ക്. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ സാമൂഹിക അകലം പാലിക്കാതെയുള്ള നീണ്ട വരി ക്യാമ്പിനു മുന്നില്‍ കാണാനായി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടും തിരക്കിന് ഒട്ടുംകുറവില്ല. അതിനിടെ വരിനിന്ന രണ്ടുപേര്‍ കുഴഞ്ഞുവീഴുകയും ചെയ്തു.
രാവിലെ ഏഴുമണി മുതല്‍ ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നു. വാക്‌സിനേഷന്‍ കേന്ദ്രത്തിനുള്ളിലേക്ക് കയറാന്‍ തിക്കും തിരക്കും ഉണ്ടാക്കുകയും ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ വിവിധ ടൈം സ്ലോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ച് എത്തിയതാണ് വലിയ തിരക്കിന് കാരണമായത്. പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
![]() |
ഇന്ത്യയില്‍ മരണം രണ്ട് ലക്ഷത്തിലേക്ക്, 3,52,991 പുതിയ കോവിഡ് കേസുകള്‍ |
ക്യാമ്പില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും എത്തുകയായിരുന്നു. പത്തുമണിക്കാണ് കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ അതിനും മുന്‍പേ നിരവധിപ്പേര്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു.