ബത്തേരി- ആളൊഴിഞ്ഞ ഷെഡിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരുകന്റെ മകൻ മുരളി(16) പാലക്കാട് മാങ്കുറിശി ലത്തീഫിന്റെ മകൻ മുഹമ്മദ് അജ്മൽ(14)എന്നിവരാണ് മരിച്ചത്. ബത്തേരിയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു അജ്മൽ. പൊള്ളലേറ്റ ഫെബിൻ ഫിറോസിന്റെ നിലയും ഗുരുതരമാണ്. വ്യാഴാഴ്ചയാണ് ബത്തേരി കോട്ടക്കുന്ന കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ ഷെഡിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചത്. ഇവിടേക്ക് കളിക്കാൻ എത്തിയതായിരുന്നു കുട്ടികൾ.