കൊച്ചി- പെരുമ്പാവൂരിൽ ചികിത്സ ലഭിക്കാതെ വൃദ്ധൻ വഴിയിൽ കിടന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും, ആലുവ റൂറൽ പോലീസ് മേധാവിയും നാലാഴ്ചയ്ക്കം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു.
കാലടി കവലയിൽ കുഴഞ്ഞുവീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഒരു മണിക്കൂറോളം ഗോവിന്ദൻ കുട്ടി റോഡിൽ കിടന്നെങ്കിലും ആരും ആശുപത്രയിലേക്ക് കൊണ്ടുപോകാൻ തയാറായില്ല.
തുടർന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഗോവിന്ദൻ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.