അബുദാബി- വിശുദ്ധ റമദാന്‍ ആരംഭിച്ചതിനുശേഷം ഇതുവരെ നിയമം ലംഘിച്ച് സംഘടിപ്പിച്ച 39 റമദാന്‍ സംഗമങ്ങള്‍ പിടികൂടിയതായി അബുദാബി അധികൃതര്‍ അറിയിച്ചു.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഇഫ്താര്‍ സംഗമങ്ങളും പാര്‍ട്ടികളും യു.എ.ഇയില്‍ നിരോധിച്ചിരുന്നു. പാര്‍ട്ടികള്‍ സംഘടിപ്പിച്ചവരുടേയും പങ്കെടുത്തവരുടേയും പേരുവിവരങ്ങള്‍ നിയമനടപടികള്‍ക്കായി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന് കൈമാറിയതായി അബുദാബി പോലീസ് അറിയിച്ചു. ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹവും പങ്കെടുക്കുന്നവര്‍ക്ക് 5000 ദിര്‍ഹവുമാണ് പിഴ ശിക്ഷ.
കോവിഡ് വ്യാപനം തടയുന്നതിനായാണ് യു.എ.ഇയില്‍ ഇഫ്താര്‍ സംഗമങ്ങളും മറ്റു പാര്‍ട്ടികളും നിരോധിച്ചത്.
ഇഫ്താര്‍ പാര്‍ട്ടികള്‍ അടക്കമുള്ളവ ഒഴിവാക്കി കോവിഡ് മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.