Sorry, you need to enable JavaScript to visit this website.

 എറണാകുളത്തെ രോഗവ്യാപനത്തില്‍ ആശങ്ക, ദല്‍ഹിക്കും മുകളില്‍

എറണാകുളം- കേരളത്തില്‍ വന്‍ ഭീഷണി ഉയര്‍ത്തുകയാണ് എറണാകുളം ജില്ലയിലെ അതിതീവ്ര കൊറോണ രോഗവ്യാപനം. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉള്ള സ്ഥലമാണ് എറണാകുളം. എറണാകുളത്തു 10 ലക്ഷം പേരില്‍ 1,300 പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ കോവിഡ് പ്രഭവ കേന്ദ്രങ്ങളായ ദല്‍ഹിയിലും മുംബൈയിലും ഇതില്‍ കുറവ് ആളുകള്‍ക്കാണ് രോഗം സ്ഥിതീകരിക്കുന്നത്. കേസ് പെര്‍ മില്യണ്‍ നോക്കിയാല്‍ ദല്‍ഹിയില്‍ 1,281 ആണ്. കോഴിക്കോട് 1,194 ഉം ലഖ്‌നൗവില്‍ 1,185 ഉം പൂനെയില്‍ 1,038 ഉം ആണ്. ഈ കണക്കുകളാണ് കേരളത്തിനു മുകളില്‍ ഭീഷണിയായി നില്‍ക്കുന്നത്. തിരക്ക് കൂടിയ നഗരങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ അത് മറ്റ് ജില്ലകളെയും സാരമായി ബാധിക്കും. ഇത്  തടയാനുള്ള മാര്‍ഗങ്ങളാണ് ആരോഗ്യവകുപ്പ് തേടുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ നാലായിരത്തിനു മുകളിലാണ് എറണാകുളം ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനിച്ചു.
 

Latest News