Sorry, you need to enable JavaScript to visit this website.

രണ്ട് ഡോസ് വാക്‌സീന്‍ എടുത്താല്‍ കോവിഡ് സാധ്യത കുറയും

ആലുവ- കോവിഡ് വാക്‌സിന്റെ 2 ഡോസും സ്വീകരിച്ചവര്‍ക്കു വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് പോസിറ്റീവായാലും അവരില്‍ രോഗം ഗുരുതരമാകില്ല. വാക്‌സീന്‍ സ്വീകരിച്ച 10,000 പേരില്‍ പരമാവധി 4 പേര്‍ പോസിറ്റീവായേക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ 0.03% പേരിലും കോവാക്‌സീന്റെ 2 ഡോസും സ്വീകരിച്ചവരില്‍ 0.04% പേരിലും മാത്രമാണു പിന്നീടു വൈറസ് ബാധയുണ്ടായത്. 2 ഡോസും സ്വീകരിച്ച 99.96% പേര്‍ക്കും വൈറസ് ബാധയുണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. സംസ്ഥാനത്തു വാക്‌സിന്‍ സ്വീകരിച്ചവരില്‍ അപൂര്‍വം ചിലര്‍ പിന്നീട് കോവിഡ് പോസിറ്റീവായെങ്കിലും ജലദോഷം പോലുള്ള ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണുണ്ടായതെന്നു ഡോ. രാജീവ് പറഞ്ഞു.
രണ്ട്  ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഗുരുതര സാഹചര്യമുണ്ടാകില്ലെന്നു രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ ചൂണ്ടിക്കാട്ടി. ഇവര്‍ കോവിഡ് പോസിറ്റീവായാലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നില്ല. അതിനാല്‍ വൈറസ് വാഹകരായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണു രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും തുടര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിക്കണമെന്നു നിര്‍ദേശിക്കുന്നത്.
 

Latest News