Sorry, you need to enable JavaScript to visit this website.

പഴം-പച്ചക്കറി നിരോധം: ലബനോന് നഷ്ടം 126 ദശലക്ഷം റിയാല്‍

ജിദ്ദ- ലബനോനില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സൗദി അറേബ്യ ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയതോടെ ആ രാജ്യത്തിനുണ്ടാകുന്നത് 126 ദശലക്ഷം റിയാലിന്റെ നഷ്ടം. സൗദിയിലേക്കുള്ള ഇറക്കുമതിയില്‍ രണ്ടാം സ്ഥാനമായിരുന്നു ലബനോനിലെ ഈ ഉല്‍പന്നങ്ങള്‍ക്ക്.

നേരിട്ടും പരോക്ഷവുമായുമുള്ള നിരവധി ആഘാതങ്ങളാണ് സൗദിയുടെ തീരുമാനം ലബനോന് ഉണ്ടാക്കുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലബനോനില്‍നിന്നുള്ള പഴം-പച്ചക്കറി ഇറക്കുമതി 2019 ല്‍ കുത്തനെ കൂടിയിരുന്നു. 2018 ല്‍ 65 ദശലക്ഷം റിയാലിന്റേയും 2019 ല്‍ 93.85 ശതമാനം വര്‍ധിച്ച് ഇത് 126 ദശലക്ഷമായി.

പച്ചക്കറികളുടെ കൂട്ടത്തില്‍ ലെറ്റിയൂസ് ആണ് ലബനോനില്‍നിന്ന് ഏറ്റവും കൂടുതല്‍ വന്നുകൊണ്ടിരുന്നത്. 7990 ടണ്ണാണ് കഴിഞ്ഞ വര്‍ഷം വന്നത്. ലബനോന്‍ ഉല്‍പന്നങ്ങള്‍ക്ക് പൊതുവേ സൗദിയില്‍ വലിയ പ്രിയവുമാണ്.

സൗദിയിലേക്ക് ആസൂത്രിതമായ മയക്കുമരുന്നിന് ലബനോന്‍ വേദിയായതോടെയാണ് സൗദി അറേബ്യ കടുത്ത തീരുമാനം നടപ്പാക്കിയത്. ഉറുമാന്‍ പഴത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ കോടികളുടെ ലഹരി മരുന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. സൗദി യുവാക്കളില്‍ മയക്കുമരുന്നിനോടുള്ള ആസക്തി വര്‍ധിപ്പിക്കാനുള്ള ശത്രുരാജ്യങ്ങളുടെ ഗൂഢാലോചനയാണ് കള്ളക്കടത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.

 

Latest News