മകനെ സ്‌കൂള്‍ മുറ്റത്ത് കുത്തിക്കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

തബൂക്ക് അല്‍മുവൈലിഹ് സ്‌കൂള്‍ മുറ്റത്ത് കിടത്തിയ പിഞ്ചുമകനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന സൗദി യുവാവ്.

തബൂക്ക് - വിദ്യാര്‍ഥികളെയും അധ്യാപകരെയും ഭീതിയിലാഴ്ത്തി സ്‌കൂള്‍ മുറ്റത്തു പിഞ്ചുമകനെ കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ സൗദി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
അല്‍മുവൈലിഹ് സ്‌കൂള്‍ മുറ്റത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നു മാസം പ്രായമായ കുഞ്ഞുമായി സ്‌കൂളില്‍ കയറിയ യുവാവ് കുഞ്ഞിനെ മുറ്റത്ത് കിടത്തി കത്തി ഉയര്‍ത്തിപ്പിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ബന്ധപ്പെട്ട വകുപ്പുകള്‍ തന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. അധ്യാപകര്‍ ഇടപെട്ടാണ് യുവാവിനെ പിന്തിരിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതു പ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുപ്പതുകാരനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പിന്നീട് മാതാവിന് കൈമാറി.
മക്കളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട കുടുംബ കലഹങ്ങളാണ് പിഞ്ചുമകനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന യുവാവിനെ അടുത്ത കാലത്ത് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതോടെ സാമ്പത്തികനില കൂടുതല്‍ വഷളായ യുവാവില്‍നിന്ന് കുഞ്ഞുങ്ങളെ അകറ്റിനിര്‍ത്തുന്നതിന് ബന്ധുക്കള്‍ ശ്രമിച്ചുവരികയായിരുന്നു. യുവാവും ഭാര്യയും പിണങ്ങിക്കഴിയുകയാണ്. സുരക്ഷാ ഭടന്മാര്‍ കസ്റ്റഡിയിലെടുത്ത
 

 

Latest News