റിയാദ്- കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയില്‍നിന്ന് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിക്കുന്നു.
നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമാമിമല്‍നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്ക് പുറപ്പെട്ടതായി ഇന്ത്യന്‍ അംബാസഡറും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും ട്വീറ്റ് ചെയ്തു.
സൗദി അറേബ്യയിലെ ലിന്‍ഡെ ഗാസില്‍നിന്നുള്ള ഓക്‌സിജനാണ് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ലിന്‍ഡെയുമായും അദാനി ഗ്രൂപ്പുമായും ഈ ദൗത്യത്തില്‍ അഭിമാനപൂര്‍വം പങ്കെടുക്കുന്നുവെന്ന് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പറഞ്ഞു. സഹായത്തിനും പിന്തുണക്കും സൗദി ആരോഗ്യ മന്ത്രാലയത്തിന് എംബസി നന്ദി അറിയിച്ചു.
![]() |
സൗദിയിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയാകും; മാലദ്വീപിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാര്‍ക്ക് വിലക്ക് |
ടാങ്കുകള്‍ക്കും ഓക്‌സിജനും പുറമെ, 5000 മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍ സിലിണ്ടറുകളും സൗദി അറേബ്യയില്‍നിന്ന് ലഭിച്ചതായി ഗൗതം അദാനി അറിയിച്ചു. ഇവയും ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കും. ഇക്കാര്യത്തില്‍ സഹായ സഹകരണങ്ങള്‍ നല്‍കിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനോട് അദ്ദേഹം നന്ദി പറഞ്ഞു.
സൗദി അറേബ്യയുടെ മഹത്തായ ജീവകാരുണ്യ സേവനത്തെ പ്രകീർത്തിച്ച് പ്രമുഖ വ്യവസായിയും ഇറം ഗ്രൂപ്പ് ചെയർമാനുമായ സിദ്ദീഖ് അഹ് മദ് ട്വീറ്റ് ചെയ്തു. ലോകത്തെമ്പാടുമുള്ള ജനങ്ങളെ സഹായിക്കാന്‍ സൗദി അറേബ്യ ഒരിക്കല്‍ കൂടി മുന്നോട്ടുവന്നിരിക്കയാണെന്നും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ രാജാവിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനു ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാകുന്ന നടപടി സ്വീകരിച്ച ഇന്ത്യന്‍ എംബസിയേയും സിദ്ദീഖ് അഹ് മദ് അഭിനന്ദിച്ചു.
![]() |
കമല സുരയ്യയുടെ പേരില്‍ ഒരു പള്ളി |