Sorry, you need to enable JavaScript to visit this website.

ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി 40 കോടി ലഭിച്ചു

റിയാദ്- ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി 40 കോടിയിലേറെ റിയാൽ സംഭാവന ലഭിച്ചു. പത്തു ദിവസം മുമ്പാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി റിലീഫ് പ്രവർത്തനങ്ങൾക്ക് ദേശീയ സംഭാവന ശേഖരണ യജ്ഞം ആരംഭിച്ചത്. രണ്ടു കോടി റിയാൽ സംഭാവന നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് യജ്ഞത്തിന് തുടക്കം കുറിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇഹ്‌സാൻ പ്ലാറ്റോഫോം വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു കോടി റിയാലും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ 50 ലക്ഷം റിയാലും സംഭാവന ചെയ്തിരുന്നു. പത്തു ദിവസത്തിനിടെ ആകെ 40.8 കോടി റിയാലാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനകളായി ലഭിച്ചത്.  
സംഭാവനകളുടെ മാനേജ്‌മെന്റ്, സുസ്ഥിരത എന്നിവക്ക് സഹായിക്കുന്ന ഒരു സംയോജിത സാങ്കേതിക പോർട്ടൽ എന്നോണമാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിലൂടെ സംഭാവനകൾ അർഹരായവരിൽ എളുപ്പത്തിലും വേഗത്തിലും എത്തും. സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പുറമെ, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജൻസി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി എന്നിവ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കുന്നത്. 

Latest News