സുഖചികിത്സ സംബന്ധിച്ചും ദുബായിലെ ബിസിനസ് സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി
തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. ചില പട്ടികള്‍ക്ക് നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണമെന്നും അതുകൊണ്ടാണ് വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്ററുകള്‍ എഡിറ്റ് ചെയ്തുണ്ടാക്കിയാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നത്. കുറേ അന്തം കമ്മികളാണ് ഇതിനു പിന്നിലെന്നും ഫിറോസ് ഫേസ് ബുക്ക് ലൈവില്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുശേഷം ഒരു ഉഴിച്ചിലിന് പോകണമെന്ന് പോകണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നു. മലപ്പുറത്ത് പോയ വേളയില്‍ അവിടെ ആയുര്‍വേദ റിസോര്‍ട്ടില്‍ പോയിരുന്നു. കയറുമ്പോള്‍ ഏഴു മണിയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചു. അവിടെ ഉഴിച്ചിലിനൊന്നും നിന്നില്ല. രാവിലെ തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നു. എതിര്‍ സ്ഥാനാര്‍ത്ഥി എവിടെപ്പോയി എന്നറിയില്ല. യുഡിഎഫിന്റെ ആളുകള്‍ അതന്വേഷിക്കാന്‍ നില്‍ക്കാറില്ല.
ബിസിനസ് ഉണ്ടെങ്കില്‍ ഉണ്ടെന്ന് പറയാന്‍ ആരേയും ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദുബായിലല്ല, ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ദുബായില്‍ ബിസിനസുണ്ടെന്ന് ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
രണ്ട് പെര്‍ഫ്യൂമുകള്‍ തന്റെ പേര് വച്ച് ഇറങ്ങുന്നുണ്ട്. ലാഭത്തിെന്റ ഇത്ര ശതമാനം ചാരിറ്റിക്ക് തരാം എന്നു പറഞ്ഞതു കൊണ്ടാണ് ബ്രാന്‍ഡ് അംബാസഡറായി കൂടെ നിന്നത്. ഇപ്പോ ആ പെര്‍ഫ്യൂമുണ്ടോ എന്നു പോലും അറിയില്ല. അതിെന്റ ലാഭ വിഹിതമൊന്നും കിട്ടിയിട്ടില്ല. കച്ചവടം എന്തായി, ഏതായി എന്നറിയില്ല എന്നാണ്. ഞാനതിെന്റ പിറകെ പോയിട്ടുമില്ല -ഫിറോസ് പറഞ്ഞു.