Sorry, you need to enable JavaScript to visit this website.

യാത്രക്ക് തയാറാകുംമുമ്പ് ഉപാധികള്‍ പരിശോധിക്കണം, അപ്‌ഡേറ്റ് ചെയ്യുമെന്ന് സൗദി എയര്‍ലൈന്‍സ്

ജിദ്ദ- സൗദിയില്‍നിന്ന് അടുത്ത മാസം സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി.

സൗദിയില്‍നിന്ന് അന്താരാഷ്ട്ര യാത്രക്കുള്ള നിബന്ധനകള്‍ യഥാസമയം വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. സൗദി അധികൃതരും മറ്റു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ യാത്രക്ക് തയാറെടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കണം. ഇതിനായി വിവിധ രാജ്യങ്ങളുടെ പട്ടികയും നിര്‍ദേശങ്ങളും അടങ്ങുന്ന ലിങ്ക് സൗദിയ നല്‍കിയിട്ടുണ്ട്.


ആവശ്യമായ അനുമതികളും സര്‍ട്ടിഫിക്കറ്റും നേടുന്നതിനു മുമ്പ് ഓരോ രാജ്യവും ഏര്‍പ്പെടുത്തുന്ന ഉപാധികള്‍  അറിഞ്ഞിരിക്കണമെന്നും അതിനുശേഷം വേണം പി.സി.ആര്‍ ടെസ്റ്റും മറ്റും നടത്താനെന്നും സൗദിയ നിര്‍ദേശിക്കുന്നു.


അതേസമയം, സൗദി അറേബ്യ നേരത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കില്ലെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. മെയ് 17 മുതല്‍ സൗദിയില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് നിലവില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഇതും മാറാന്‍ സാധ്യതയുണ്ട്.

 

Latest News