കൽപറ്റ-കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം വർധിക്കുന്നു. വിവിധ പഞ്ചായത്തുകളിലായി 20 ലധികം പ്രദേശങ്ങൾ നിലവിൽ കണ്ടെയ്ൻമെന്റ്-മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാണ്. മേപ്പാടി പഞ്ചായത്തിലെ 21 ാം വാർഡിൽപെട്ട റാട്ടക്കൊല്ലി, വെങ്ങപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽപെട്ട വെങ്ങപ്പള്ളി, മൂന്നാം വാർഡിലെ തൊണ്ടാൻ കോളനി,
പൂതാടി പഞ്ചായത്തിലെ പത്താം വാർഡിൽപെട്ട കല്ലൂർക്കുന്ന്-വട്ടത്താനി അമ്പലം റോഡിന്റെ വലതുഭാഗം, നൂൽപുഴ പഞ്ചായത്തിലെ നാലാം വാർഡിലുള്ള കൊട്ടനോട് കോളനി, തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള തോൽപെട്ടി, നാലാം വാർഡിൽപെട്ട അരണപ്പാറ, കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡ് (ചിത്രമൂല), 11ാം വാർഡിലെ കൊഴിഞ്ഞങ്ങാട് കോളനി, പനമരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലുള്ള പരക്കുനി, അമ്പലവയൽ പഞ്ചായത്തിലെ 16 ാം വാർഡിൽപെട്ട നെല്ലാറച്ചാലിൽ, മേപ്പാടി റോഡിന്റെ ഇരുവശങ്ങൾ, ഒഴലക്കൊല്ലി അങ്ങാടി മുതൽ അട്ടുവായ് കോളനി ജംഗ്ഷൻ വരെയുള്ള ഭാഗം, തവിഞ്ഞാൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എസ് വളവ,് 46 ാം മൈൽ കമ്പിപ്പാലം, ഇടിക്കര, തിണ്ടുമ്മൽ തെക്കേക്കര, മീനങ്ങാടി പഞ്ചായത്തിലെ വട്ടത്തുവയൽ, പുൽപള്ളി പഞ്ചായത്തിലെ ആച്ചനഹള്ളി കോളനി പരിസരം, മുട്ടിൽ പഞ്ചായത്തിലെ അവിലാട്ടു കോളനി എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ്-മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടും.