Sorry, you need to enable JavaScript to visit this website.

കേരളത്തിന് കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല; പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം- കേരളത്തിനു ആവശ്യമായ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത്  സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

Latest News