റിയാദ്- സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തമാക്കി ഏവിയേഷന്‍ അതോറിറ്റി.
സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ എയര്‍പോര്‍ട്ടുകളില്‍ പരിശോധന വര്‍ധിപ്പിച്ചതിനു പുറമെ, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
എയര്‍പോര്‍ട്ടുകളിലും അതോറിറ്റിയുടെ അനുബന്ധ കെട്ടിടങ്ങളിലും കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണം തുടരും.
തവക്കല്‍ന ആപ്പിലൂടെ ആരോഗ്യ സ്ഥിതി നോക്കുന്നതിനു പുറമെ, ശരിരോഷ്മാവ് പരിശോധിക്കുന്നതിനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) സ്‌ക്രീനിംഗ് പോയിന്റുകള്‍ ഏര്‍പ്പെടുത്തി.
എല്ലാ എയര്‍പോര്‍ട്ടുകളിലും ഒരു പ്രോട്ടോക്കോള്‍ ഓഫീസറേയും മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണതോതില്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 250ലേറെ നിരീക്ഷകരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അതോറിറ്റി കെട്ടിടങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജിഎസിഎ പ്രസിഡണ്ട് അബ്ദല്‍ അസീസ് അല്‍ ദഐജ് പറഞ്ഞു.