തിരുവനന്തപുരം- സോളാർ തട്ടിപ്പ് കേസില്‍ തുടർച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന സരിതഎസ് നായരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പോലീസാണ് തിരുവനന്തപുരത്ത് സരിതയെ അറസ്റ്റ് ചെയ്തത്.
കേസില്‍ ജാമ്യം റദ്ദാക്കിയ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിതക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സോളാർ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്ർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.