കണ്ണൂര്‍- സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വൈ പ്‌ളസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐ.ജി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. ഇതിനുപുറമേ വീട്ടിലടക്കം കൂടുതല്‍ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിക്കാനായിരുന്നു ഐ.ജി.യുടെ നിര്‍ദേശം. ഇതനുസരിച്ച് കഴിഞ്ഞദിവസം പാട്യത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ കൂടുതല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എന്നാല്‍, അധികസുരക്ഷ വേണ്ടെന്ന് ജയരാജന്‍തന്നെ അറിയിച്ചതിനെത്തുടര്‍ന്ന് ഇവരെ തിരിച്ചുവിളിച്ചു.
നസീറിനു പകരം ഖബറടക്കിയത് പ്രതാപിനെ, ഒടുവില്‍ പുറത്തെടുത്ത് കൈമാറി |