Sorry, you need to enable JavaScript to visit this website.

മമ്മൂട്ടിയുടെ മാസ്റ്റർപീസിനു വേണ്ടി സന്തോഷ് പണ്ഡിറ്റിന്റെ തള്ളൽ

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് കേരളത്തിൽ ഓഖിയേക്കാൾ വലിയ കൊടുങ്കാറ്റാകുമെന്ന് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റിന്റെ നെടുങ്കൻ പോസ്റ്റ് ഫേസ്ബുക്കിൽ വന്നിരുന്നു. ഒറ്റ നോട്ടത്തിൽ വെറും തള്ളുകൾ മാത്രം അടങ്ങുന്ന ഒരു പോസ്റ്റായാണ് വായിക്കുന്നവർക്ക് മനസ്സിലാകുക. മോഹൻലാലിന്റെ പുലിമുരുകനേയും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയേയും കടത്തി വെട്ടി മുന്നേറുമെന്നൊക്കെയാണ് പണ്ഡിറ്റിന്റെ പ്രഖ്യാപനം. എന്നാൽ ഇതൊക്കെ വെറും തള്ളായി മാത്രമെടുത്ത സോഷ്യൽ മീഡിയ ഇതു ചോദ്യം ചെയ്തു.

അതിന് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോൾ. താൻ കൂടി അഭിനയിക്കുന്ന മമ്മുട്ടി ചിത്രമായ മാസ്റ്റർപീസിനു വേണ്ടി നടത്തിയ ഓരോ തള്ളലിനേയും അക്കമിട്ടു ന്യായീകരിച്ചു കൊണ്ടാണ് പണ്ഡിറ്റിന്റെ പുതിയ പോസ്റ്റ്. പൂർണ രൂപം വായിക്കാം.

Dear Facebook family,

ഞാൻ കഴിഞ്ഞ ദിവസം "Masterpiece" സിനിമ ഒരു വൻ ഹിറ്റായേക്കാം 
എന്നു അഭിപ്രായം പറഞ്ഞിരുന്നല്ലോ....ആ post 5,00,000 ൽ അധികം reach ഉം,
പതിനായിര കണക്കിനു ലെെക്കും ആയിര കണക്കിനു ഷെയറും,
10,000 comments ഉം നേടി ....(പല comments വായിച്ചു ഞാൻ 
വയറു നിറയെ ചിരിച്ചു .ഈ വർഷം ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് 
ഈ post നു താഴെ എഴുതിയ comments കണ്ടാണ്...പരമാവധി comments 
ഉം വായിച്ചു.......)..ഏതായാലും Facebook post 
വൻ ഹിറ്റായി....അവരെല്ലാം എന്ടെ അഭിപ്രായത്തോടു യോജിച്ചു എന്നർത്ഥം....
ഭൂരിഭാഗം medias വലിയ പ്രാധാനൃത്തോടെ എന്‍റെ അഭിപ്രായം 
News ആയി കൊടുത്തു.... പല channels ഈ വിഷയം രാത്രിയിലെ ചർച്ചാ വിഷയമാക്കി..പക്ഷേ ഒരു വിഭാഗം audience എന്‍റെ അഭിപ്രായത്തോടു 
വിയോജിക്കുകയും പല ചെറിയ സംശയങ്ങളും ചോദിക്കുകയും ചെയ്തു...

 

ഓരോരുത്തർക്കുമായ് പ്രത്യേകം മറുപടി എഴുതുക practical 
അല്ലാത്തതിനാൽ എല്ലാ വിമർശകർക്കും കൂടി ഒരൊറ്റ മറുപടി....

1)" Masterpiece" നെ "പുലി മുരുകൻ" മായ് താരതമൃപ്പെടുത്തിയത് 
എന്തു കൊണ്ട് ?
ഉത്തരം:- ഈ രണ്ടു സിനിമയിലെയും Script ഒരാളാണ്...Uday Krishna sir...
പിന്നെ രണ്ടും മാസ്സ് പടങ്ങളാണ്....big budget films ആണ്...
രണ്ടിലും Super stars നടിക്കുന്നു....
പിന്നെ കൂടുതൽ centre release ചെയ്യുന്നതിനാൽ (280) ന്യായമായും 
"പുലി മുരുകൻ", " ബാഹുബലി 2" ഉണ്ടാക്കിയ First Day Collection 
" Masterpiece " തകർത്തേക്കാം എന്നു പ്രവചിച്ചത് ഇത്ര വലിയ തെറ്റാണോ ?

2)മറ്റു സിനിമകൾ കൂടെ ഇറക്കിയാൽ ചിലപ്പോൾ പണിപാളും എന്നു 
പറഞ്ഞതു ശരിയാണോ ?
ഉത്തരം:- "കാബാലി", " വേലായുധം", "ഐ" ,"സിംഹം 2"വിജയ് സാർ,അജിത്ത് സാർ,
സൂരൃ സാർ, രജനി സാർ അഭിനയിക്കുന്ന ചിത്രങ്ങൾ release ആകുമ്പോൾ 
തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും മറ്റു ചിത്രങ്ങൾ ഒന്നും release 
ചെയ്യാറില്ല..പേടി കൊണ്ട്......അങ്ങനെ release ചെയ്താൽ മാസ്സ് പടങ്ങളുടെ
മുന്നിൽ തങ്ങൾക്കു collection കുറഞ്ഞേക്കാം എന്നതാണ് മറ്റുള്ളവരുടെ പേടി...
അതു കൊണ്ടു കൂടെ ഇറങ്ങുന്ന മറ്റു സിനിമകള്‍ക്കു collection കുറഞ്ഞു പോകുമോ 
എന്നു കരുതിയാണ് release മാറ്റി വെച്ചോളാൻ ഉപദേശിച്ചത്....

3) സിനിമയുടെ വിജയങ്ങളെ കൊടുങ്കാറ്റിനോട് ഉപമിച്ചതു ശരിയാണോ ?

ഉത്തരം:- സേവാഗോ, സച്ചിനോ തകർപ്പൻ Century നേടുമ്പോൾ 
വീരു കൊടുങ്കാറ്റായി ,സച്ചിൻ കൊടുങ്കാറ്റായി എന്നൊക്കെ 
പറയാറില്ലേ....അതിനർത്ഥം അവർ ശരിക്കും കൊടുങ്കാറ്റുണ്ടാക്കി എന്നാണോ ?
കൊടുങ്കാറ്റായി ഇന്തൃ മുഴുവൻ നാശ നഷ്ടമുണ്ടാക്കി എന്നാണോ ?
ഇന്തൃ Sreelanka യോട് Cricket ൽ ജയിച്ചാൽ പിറ്റേന്നത്തെ 
പത്രത്തിൽ " ഇന്തൃ Sreelanka യെ ഭസ്മമാക്കി" എന്നാണ് പറയാറ്...
അണിനർത്ഥം ഇന്ത്യ യുദ്ധം ചെയ്തു ആ രാജ്യത്തെ ഭസ്മമാക്കി 
എന്നാണോ ? ചില കവികൾ " ചന്ദ്രനെ പോലെ നിന്മുഖം" എന്നു 
ഫിഗർ പെൺകുട്ടികളെ ഉദ്ദേശിച്ചു പാടാറില്ലേ...അതിനർത്ഥം 
കുണ്ടും കുഴിയും മാത്രമുള്ള ചന്ദ്രൻ എന്ന ഉപഗ്രഹം പോലെ 
ഈ പെൺകുട്ടിയുടെ മുഖം ഭയങ്കരമായ ബോറാണ് എന്നാണോ ? ചിന്തിക്കൂ...
ഞാൻ ഉപമിച്ചതിനേയും അങ്ങനെ ഭാവനാപരമായി 
എടുത്താൽ മതി...

4) എന്‍റെ സമകാലിക New Generation നടന്മാരായ ദുൽഖറും,
നിവിൻ പോളിയും കിട്ടാത്ത ഭാഗൃം (മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത്)
എനിക്കു കിട്ടി എന്നു പറഞ്ഞു.....ഇവരെല്ലാം 
സമകാലീനരാണോ ?
ഉത്തരം:- അതേ....ഞാൻ 2011 ൽ വന്നു...ഇവരും 2010ൽ വന്നു...

5) ഇതൊക്കെ വെറും "തള്ളല്ലേ" സന്തോഷേട്ടാ ?

ഉത്തരം:- ഉത്തര കൊറിയയുടെ ഏകാധിപതി തനിക്കു പ്രകൃതിയെ ഒക്കെ 
നിയന്ത്രിക്കുവാൻ കഴിവുണ്ടെന്നും, തന്നെ കാണുമ്പോൾ അഗ്നി പർവ്വതമൊക്കെ 
കെട്ടു പോയെന്നും "തള്ളുന്നു"... ഞാൻ അത്രയൊന്നും പറഞ്ഞില്ലല്ലോ ..
(തള്ളൽ ...അതാരുടെയും തറവാട്ടു വകയല്ല)

6) Records ഒരിക്കലും തകരില്ല എന്നു ചിലർ പറയുന്നു ?
ഉത്തരം:- മക്കളേ... എല്ലാ records തകരാനുള്ളതാണ്....ഇന്നല്ലെങ്കിൽ 
നാളെ....ഈ സിനിമക്കത് സാധിച്ചില്ലെങ്കില്‍ മറ്റൊരു സിനിമ അതു 
ചെയ്തിരിക്കും....കാരണം records എല്ലാം തകരാനുള്ളതാണ്....

(വാൽ കഷ്ണം:- ഈ ഭൂമിയിൽ ഒരു മനുഷൃന് സ്വപ്നം കാണുവാനുള്ള 
അവകാശവുമില്ലേ ? സ്വപ്നത്തിനു GST, Income Tax, Sales Tax 
ഒന്നും കൊടുക്കേണ്ടാ എന്ന സതൃം എല്ലാവരും മനസ്സിലാക്കണം...
ഞാൻ കൂടി ഭാഗമായ സിനിമക്കു ഇനിയും ഇതു പോലുള്ള promotion 
കൊടുക്കും..നോക്കിക്കോ...അല്ല പിന്നെ....)

Latest News