ഫറോക്ക്-കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 50 ലക്ഷത്തിന്റെ സ്വര്‍ണമിശ്രിതം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷം രൂപ വിലവരും. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കരുവാരക്കുണ്ട് സ്വദേശി നസൂബില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ അസി. കമ്മീഷണര്‍ കെ വി രാജന്‍ബാബു, സി സന്തോഷ് ജോണ്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് എം മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.