Sorry, you need to enable JavaScript to visit this website.

സിജി ഇന്റർനാഷണൽ പ്രസംഗ  മത്സരാർഥികളെ അനുമോദിച്ചു

സിജി ഇന്റർനാഷണൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രഷ്മ ബഷീറിനുള്ള അവാർഡ് കെ.എം. മുസ്തഫ കൈമാറുന്നു. 

ജിദ്ദ - സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച വെർച്വൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിച്ചു. 
ചടങ്ങിൽ സിജി ഇന്റർനാഷണൽ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച ഗൾഫ്തല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രഷ്മ ബഷീറിനുള്ള അവാർഡുകൾ വിതരണം ചെയ്തു. ആദ്യ റൗണ്ട് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച മുനീറ മുഹമ്മദലി, റജിയ വീരാൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ അസീസ് തങ്കയത്ത് അധ്യക്ഷത വഹിച്ചു. സിജി ഇന്റർനാഷണൽ ചെയർമാൻ കെ.എം മുസ്തഫ, കെ.ടി.അബൂബക്കർ, കെ.എം.അബ്ദുൽ കരീം, എൻജി. ഇർഷാദ്, മുഹമ്മദ് സമീർ, വേങ്ങര നാസർ, അഹ്മദ് കാസിം, കെ.ടി.സമീർ, അനീസ ബൈജു തുടങ്ങിയവർ ആശംസയർപ്പിച്ചു. ഈയിടെ രൂപീകരിച്ച സിജി വനിത വിംഗിന്റെ പ്രവർത്തനം സ്ത്രീശാക്തീകരണത്തിൽ മികച്ച സംഭാവനകൾ നൽകാൻ കഴിഞ്ഞതായി ഇവർ അഭിപ്രായപ്പെട്ടു. 
ജിബ്‌ന ജലീൽ, ജസ്‌ന, റജിയ അൻവർ, ഫെബിൻ, റൂബി സമീർ, റഫ്‌സീന അശ്ഫാഖ്, മാജിദ കുഞ്ഞി തുടങ്ങി വിവിധ മേഖലകളിൽ സംഭാവന നൽകിയവരെ അനുമോദിച്ചു. സ്വന്തം പ്രയത്‌നത്തിലൂടെയും സിജി ഉൾപടെയുള്ള പല വേദികളിൽ നിന്നും ലഭിച്ച പ്രചോദനത്തിലൂടെയാണ് പ്രസംഗ കലയിൽ മികവ് പുലർത്താൻ കഴിഞ്ഞതെന്ന് രഷ്മ ബഷീർ പറഞ്ഞു. എൻജി. മുഹമ്മദ് കുഞ്ഞി സ്വാഗതവും റഷീദ് അമീർ സമാപന പ്രസംഗവും നിർവഹിച്ചു. ഇബ്രാഹിം ശംനാട് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

 

 

Latest News