കൊച്ചി- എറണാകുളം ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒന്‍പതു വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഈ മാസം 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 19 ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രാവേളകളില്‍ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.