തിരുവനന്തപുരം- കേരളത്തിൽ പ്രഖ്യാപിച്ച രാത്രി കർഫ്യുവിൽ തറാവീഹ് നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്ക് ഇളവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനമായത്.
തറാവിഹ് നിസ്‌കാരത്തിന് പോയി വരുന്നതിനും അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നതിനും തടസമില്ല. പോലിസ് പരിശോധന ഉണ്ടാകും. അവർക്ക് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കില്ല. രാത്രി ഭക്ഷണം ഹോട്ടലുകളിൽ നിന്നും പാഴ്‌സലായി നൽകാനും അതാത് ജില്ലാ ഭരണകൂടങ്ങൾ നടപടി സ്വീകരിക്കും.
മരുന്ന്, പാൽ എന്നിങ്ങനെ ആവശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരെ തടയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രാത്രി നിരോധന സമയം കടന്നുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കണം. കാറിൽ ഒരാൾ മാത്രമാണെങ്കിലും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും ഡി.ജി.പി പറഞ്ഞു.