റിയാദ് - കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സമൂഹത്തില്‍ ഭീതി പരത്തുന്ന നിലക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും ഒരു ലക്ഷം റിയാല്‍ മുതല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം മുതല്‍ അഞ്ചു കൊല്ലം വരെ തടവും ശിക്ഷ ലഭിക്കും.
നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.