Sorry, you need to enable JavaScript to visit this website.

20 രാജ്യങ്ങളിലെ മൂന്നരലക്ഷം പേർക്ക് സഹായവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ദോഹ-  20 രാജ്യങ്ങളില്‍ നിന്നുള്ള 3,43,539 പേരെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന റമദാന്‍ പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ലോകത്ത് ഏറ്റവും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുകയാണ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ലക്ഷ്യം. അഭയാര്‍ഥികള്‍, വൃദ്ധര്‍, രോഗികള്‍, സംരക്ഷണത്തിനാളില്ലാത്തവര്‍, വിധവകള്‍ തുടങ്ങി സമൂഹത്തിലെ അവശവിഭാഗങ്ങളെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിയാണിത്.

https://www.malayalamnewsdaily.com/sites/default/files/2021/04/20/dohared.jpg

1,60,78,780 റിയാലാണ് ഈ വര്‍ഷത്തെ റമദാന്‍ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. റമദാന്‍ ഇഫ്താര്‍, സകാത്തുല്‍ ഫിത്വര്‍, പെരുന്നാള്‍ വസ്ത്രങ്ങള്‍ മുതലായവ പദ്ധതിയില്‍പ്പെടും.

ലോകത്തിന്റൈ വിവിധ ഭാഗങ്ങളിലുള്ള അംഗീകൃത ചാരിറ്റി സംഘങ്ങളുമായി സഹകരിച്ചാണ് റെഡ് ക്രസന്റ് സൊസൈറ്റി സഹായമെത്തിക്കുക.


 
രാത്രി പോകുന്നത് വേറെ എന്തോ ജോലിക്ക്; വൈറലായി യുവതിയുടെ അനുഭവം

 

Latest News