കല്‍പറ്റ- പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയെയാണ് പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തിലൂടെ വയനാടിനു നഷ്ടമായത്. വയനാട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രമുഖ സാരഥിയും തലമുതിര്‍ന്ന നേതാവുമായിരുന്നു മുന്‍ പ്രവാസിയായ ഇദ്ദേഹം. ബഹ്റൈനില്‍ പ്രവാസിയായിരിക്കെ പ്രതിരോധ സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി മാനേജിംഗ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറര്‍, വാകേരി ശിഹാബ് തങ്ങള്‍ അക്കാദമി രക്ഷാധികാരി, കണിയാപുരം ഖാദിരിയ്യ ട്രസ്റ്റ് അംഗം, വയനാട് മുസ്ലിം ഓര്‍ഫനേജ്, ഇസ്ലാഹുല്‍ ഉലൂം ജനറല്‍ ബോഡി അംഗം, വെങ്ങപ്പള്ളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, പിണങ്ങോട് പുഴക്കല്‍ മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ വയനാടിനു നഷ്ടമായത് പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തെയാണ്.
മയ്യിത്ത് സംസ്‌കാരം ബുധന്‍ രാവിലെ 10ന് പിണങ്ങോടുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
![]() |
സമസ്ത നേതാവ് പിണങ്ങോട് അബൂബക്കർ നിര്യാതനായി |