പാലക്കാട്- മുതലമട കുറ്റിപ്പാടത്ത് വീടിന് തീ പിടിച്ച് ഊമയായ യുവതി മരിച്ചു. ഇന്ന് രാവിലെ പത്തുമണിക്കാണ് സംഭവം. കുറ്റിപ്പാടംമണലി കൃഷ്ണന്റെയും രുക്മിണിയുടെയും മകൾ സുമ(25)യാണ് മരിച്ചത്. പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു.
യുവതിയുടെ വിവാഹം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഓടിട്ട വീടിന്റെ മേൽക്കൂരയിൽ തീ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. അമ്മ വിവാഹ ചടങ്ങിനും പിതാവ് പണിക്കും പോയ സമയത്താണ് അപകടമുണ്ടായത്.