കൊച്ചി- പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധാനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍ നടക്കും. തങ്കമ്മയാണ് ഭാര്യ. മക്കള്‍: ഡെയ്സി, ലാലി, ഡേവിസ്. മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.
രണ്ടര പതിറ്റാണ്ടായി കുട വ്യവസായ മേഖലയിലെ പ്രധാന ബ്രാന്‍ഡുകളിലൊന്നാണ് പോപ്പി. കുടയുടെ രൂപഭാവങ്ങളില്‍ കാലാനസൃതമായ മാറ്റങ്ങളോടെ വിപണിയിലെത്തിക്കാന്‍ പോപ്പിക്ക് സാധിച്ചു. പോപ്പിക്കുടയെന്ന പരസ്യങ്ങളും മലയാളികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തു.