കൊച്ചി- മകള്‍ വൈഗയെ പുഴയിലെറിഞ്ഞത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് അച്ഛന്‍ സനുമോഹന്‍. മകളുമായി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ തനിക്ക് പുഴയിലേക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാനുള്ള ആലോചനക്ക് കാരണമെന്നും ഇയാള്‍ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.
അതേസമയം, മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പോലീസ് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.
സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. മകള്‍ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ കാര്‍വാറില്‍ നിന്നാണ് പോലീസ് പിടികൂടിയത്.