റിയാദ്- സൗദി അറേബ്യയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനുള്ള തീയതി ഉടന്‍ തന്നെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത ഡോസ് വാക്‌സിന്‍ ലഭിക്കുന്ന തീയതി എല്ലാവരേയും വൈകാതെ അറിയിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
ഇതിനായി ആരും ഒന്നും ചെയ്യണ്ടതില്ല. ബുക്കിംഗ് പുതുക്കാനും പുതിയ തീയതി അയക്കാനും സിസ്റ്റം തന്നെ നടപടികള്‍ സ്വീകരിക്കും.
കൂടുതല്‍ പേര്‍ക്ക് ഒന്നാമത്തെ ഡോസ് നല്‍കുന്നതിനുവേണ്ടിയാണ് രണ്ടാമത്തെ ഡോസ് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയിരുന്നത്.
60 വയസ്സായവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത് തുടരുന്നുണ്ട്.
രാജ്യദ്രോഹം അടക്കം 41 കുറ്റങ്ങൾക്ക് റമദാനിൽ പൊതുമാപ്പ് ആനുകൂല്യമില്ല |