Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിന്റെ ഭാര്യയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

തലശ്ശേരി- മട്ടന്നൂര്‍ കാനാട് അമ്മയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്. മുറിയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാര്‍ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. ജിജിനയുടെ ഭര്‍ത്താവ് വിദേശത്താണ്. മട്ടന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News