Sorry, you need to enable JavaScript to visit this website.

പി.സി ജോര്‍ജിനെതിരെ കേസെടുക്കണം- എം.എന്‍. കാരശ്ശേരി

കോഴിക്കോട്- ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും എഴുത്തുകാരന്‍ ഡോ. എം.എന്‍ കാരശ്ശേരി. ഫേസ് ബുക്കിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അടിവരയിടുന്ന ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും കാരശ്ശേരി പറഞ്ഞു.
ഹിന്ദുരാഷ്ട്രമാക്കണമെന്നോ, ഇസ്ലാമിക രാഷ്ട്രമാക്കണമെന്നോ, സിഖ് രാഷ്ട്രമാക്കണമെന്നോ എന്നൊക്കെ പറയാന്‍ വ്യക്തിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു എം.എല്‍.എക്കും എം.പിക്കും മന്ത്രിക്കുമൊക്കെ അങ്ങനെ പറയാന്‍ സാധിക്കില്ല. ഭരണഘടനയുടെ ലംഘനമാണത്'
'പി.സി ജോര്‍ജ് അനവധി കാലമായി സംസാരിക്കുന്നത് പല തരത്തിലുള്ള വിദ്വേഷം വളര്‍ത്തുന്ന രീതിയിലാണ്. ഇവിടെ ഉത്തരവാദിത്തപ്പെട്ട പലരും ഇല്ല എന്ന് പറഞ്ഞ ലൗ ജിഹാദ് ഉണ്ട് എന്ന് ഒരു എം.എല്‍.എ പറയുമ്പോള്‍, ആ പ്രസംഗത്തിലൂടെ അദ്ദേഹം നാട്ടിലുണ്ടാക്കുന്നത് വിദ്വേഷവും വെറുപ്പുമാണ്. ജനഹൃദയങ്ങളില്‍ വിഘടനമുണ്ടാക്കുയാണ്, -എം.എന്‍. കാരശ്ശേരി വിശദീകരിച്ചു.

 

Latest News