Sorry, you need to enable JavaScript to visit this website.

മാസ്‌ക്കിട്ട് അവതാരകര്‍, വാര്‍ത്താ ചാനലിന്റെ വേറിട്ട ബോധവല്‍ക്കരണത്തിന് കയ്യടി

തിരുവനന്തപുരം- ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണങ്ങള്‍ പുതിയ തലത്തിലേക്ക് മാറുന്നു. കേരളത്തില്‍ ആദ്യമായി ഒരു വാര്‍ത്താ ചാനലില്‍ അവതാരകര്‍ മാസ്‌ക്ക് ധരിച്ച് വാര്‍ത്ത വായിക്കുകയും മാസ്‌ക് ധരിക്കുന്നതിന്റെ പ്രധാന്യം പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ വേറിട്ട ശ്രമം സമൂഹ മാധ്യമങ്ങളിലും കയ്യടി നേടി. 

കഴിഞ്ഞ ദിവസം ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി മാസ്‌ക് ധരിച്ച്് ചര്‍ച്ചയില്‍ മുഴുസമയവും പങ്കെടുത്തിരുന്നു. വാര്‍ത്ത വായിക്കുന്നവരും അവതാരകരും സ്‌ക്രീനില്‍ മാസ്‌ക് ധരിച്ചുവേണം പ്രത്യക്ഷപ്പെടാനെന്നും അതുവഴി പൊതുജനങ്ങളിലേക്ക് സന്ദേശം കൈമാറാനാകുമെന്നും അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു. ഇതു കണക്കിലെടുത്താണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ബോധവല്‍ക്കരണം. അവതാരകര്‍, റിപ്പോര്‍ട്ടര്‍മാര്‍ മുതല്‍ പിന്നണി പ്രവര്‍ത്തകര്‍ക്കു വരെ മാസ്‌ക് നിര്‍ബന്ധമാക്കി. ഈ ചര്‍ച്ചയ്ക്കു ശേഷം പിന്നീട് വന്ന എല്ലാ ബുള്ളറ്റിനുകളിലും അവതാരകര്‍ മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.

Latest News