Sorry, you need to enable JavaScript to visit this website.

തലശ്ശേരി സ്വദേശി ഭരതം റഫീഖ് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- ജിദ്ദയിലെ കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഭരതം റഫീഖ് എന്നറിയപ്പെടുന്ന തലശ്ശേരി അബുക്കാൻ്റടുത്ത്  മാളിയേക്കൽ റഫീഖ്  (55) ജിദ്ദയിൽ നിര്യാതനായി.

ദീർഘകാലമായി ജിദ്ദയിൽ പ്രവാസിയാണ്. തലശ്ശേരി കൊല്ലാടത്ത് പഞ്ചാരന്റവിടെ പരേതരായ അബ്ദു റഹ്‌മാന്റെയും കോഴിക്കോട് (വാടിയിൽ ) കൽമയുടെയും  മകനാണ്.

ഭാര്യ:  റസീന. മക്കൾ: റസ്മിന (ദുബായ്), റസിൻ മുഹമ്മദ്(ജിദ്ദ), റക്കീബ് മുഹമ്മദ്(ചെന്നൈ), മരുമക്കൾ: അബ്ദുൽ നാസർ (ദുബായ്), ഷാന സിദ്ദിക്ക് (ജിദ്ദ). സഹോദരങ്ങൾ: പരേതനായ ഷംസുദീൻ , റഷീദ്, റജീന, സുനീറ.

Latest News