തിരുവനന്തപുരം - മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, സുഹൃത്ത് വഫ എന്നിവര്‍ ഓഗസ്റ്റ് 9 ന് ഹാജരാകണമെന്ന് വിചാരണ കോടതി.
തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കീഴ്കോടതി കേസ് വിചാരണ നടപടിക്കള്‍ക്കായി ജില്ലാ കോടതിക്ക് കൈമാറിയത്. കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാര്‍ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹരജി കാരണം കോടതി നടപടികള്‍ വിചാരണ കോടതിക്ക് കൈമാറാന്‍ കഴിയാതെ ഒരു വര്‍ഷമായി നീണ്ടുപോയിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്.