Sorry, you need to enable JavaScript to visit this website.

കവിതകൾക്ക് മനോരമ നൽകിയ പ്രതിഫലം മൂന്നു ലക്ഷം- ജി. സുധാകരൻ

ആലപ്പുഴ- കവിതകൾക്ക് പ്രതിഫലമായി മനോരമ മൂന്നുലക്ഷം രൂപ പ്രതിഫലം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. ഒരു കവിതയ്ക്ക് 2500 രൂപ വെച്ച് 150 കവിതകളാണ് മനോരമയ്ക്ക് നൽകിയിട്ടുള്ളതെന്നും അതിന് പ്രതിഫലമായി ലഭിച്ച മൂന്നരലക്ഷം രൂപ ബാങ്കിലുണ്ടെന്നും മന്ത്രി പറഞ്ഞു. എന്റെ സി.ഡി മ്യൂസിക്കാക്കി മനോരമ സ്വന്തം ചെലവിൽ ഇറക്കി. മനോരമ എന്നെ അംഗീകരിച്ചിട്ടുണ്ട്. അവർ തെറ്റായ വാർത്ത നൽകി. പിന്നീട് തിരുത്തി. എന്നെ വിമർശിക്കരുതെന്ന് പറഞ്ഞിട്ടില്ല. ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും രണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. 

പേഴ്‌സണൽ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന പരാതിയെ പറ്റി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 

Latest News