മലപ്പുറം- എടക്കരയൽ വളർത്തുനായയെ അതിക്രൂരമായി പീഡിപ്പിച്ച് ഉടമ. ഇരുചക്ര വാഹനത്തിന്റെ പിറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചാണ് ഇയാൾ ക്രൂരത കാണിച്ചത്. വാഹനത്തിന് ഒപ്പമെത്താൻ നായ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ശ്രദ്ധയിൽ പെട്ട നാട്ടുകാർ പിന്തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ചെയ്തില്ല. പെരുങ്കുളം മുതൽ മുസ്്‌ലിയാരങ്ങാടി വരെയാണ് നായയെ കെട്ടിവലിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.