ആലപ്പുഴ- പഴ്‌സണൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. തനിക്കെതിരെ വിവിധ പാർട്ടികളിലെ ഗ്യാംങ് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. ആലപ്പുഴക്ക് വേണ്ടി വൻ വികസനം നടത്തി. സാമ്പത്തിക ആരോപണം ആരും ഉന്നയിച്ചിട്ടില്ല. തന്റെ കുടുംബം നല്ല ഇടതുപക്ഷ ബോധമുള്ളവരാണ്. താനും കുടുംബവും ഒരു വിവാദവും ഉണ്ടാക്കുന്നില്ല. എന്നിട്ടും കുടുംബത്തെ വരെ അധിക്ഷേപിക്കുകയാണ്. താൻ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം നടക്കുന്നത്. പരാതിക്ക് പിന്നിൽ ചിലരുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.