കൊച്ചി- ക്ഷേത്രവളപ്പില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജയ്ജിത്ത് ആണ് കീഴടങ്ങിയത്. രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ക്ഷേത്രവളപ്പില്‍വെച്ച് അഭിമന്യൂവിനെ കുത്തിയത് സഞ്ജയ്ജിത്താണെന്നാണ് പോലീസ് കരുതുന്നത്.
സഞ്ജയ്ജിത്തിനെ പൊലീസ് വള്ളികുന്നത്ത് എത്തിക്കും. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സഞ്ജയ്ജിത്ത് അടക്കം അഞ്ചു പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.