Sorry, you need to enable JavaScript to visit this website.

മന്‍സൂര്‍ വധക്കേസില്‍ പോലീസ് പിടിക്കുന്നത് സി.പി.എം നല്‍കുന്ന പ്രതികളെ- കെ.പി.എ.മജീദ്

മലപ്പുറം- പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പോലീസ് പിടിക്കുന്നത് സിപിഎം പറയുന്ന പ്രതികളെയാണെന്ന്
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. യഥാര്‍ഥ പ്രതികളെ സിപിഎം സംരക്ഷിച്ചു നിര്‍ത്തുകയാണെന്നും  കേസ് തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടം മുതലേ അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടന്നു. കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടത്തുന്നവയാണ്.
കെ.എം ഷാജിയോട് സി.പി.എം പക പോക്കുകയാണ്. ഇലക് ഷന്‍ കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികള്‍ പണമിടപാട് തീര്‍ക്കുന്നത് സ്വാഭാവികം ആണ്. അതുകൊണ്ട് തന്നെ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെ രേഖകള്‍ പൂര്‍ണമായും ഹാജരാക്കാന്‍ കഴിയും.  ഇലക്്ഷന്‍ കഴിഞ്ഞ ഉടനെ ഇത്തരത്തില്‍ ഒരു റെയ്ഡ് നടത്തിയത് ദുരുദ്ദേശപരമാണെന്നും ആരോപിച്ചു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ പിടികൂടുക എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതു തന്നെയാണ് കേന്ദ്രത്തില്‍ മോഡി സര്‍ക്കാരും ചെയ്യുന്നതെന്നും കെ.പി.എ.മജീദ് പറഞ്ഞു.

 

Latest News