Sorry, you need to enable JavaScript to visit this website.

എം.എ യൂസഫലിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

ദുബായ്- ഹെലികോപ്ടർ അപകടത്തെ തുടർന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിനാണ് 25 ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ നടത്തിയത്. ജർമൻ ന്യൂറോ സർജൻ ഡോ. ഷവാർബിയുടെ നേതൃത്വത്തിൽ അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതർ അറിയിച്ചു. ബുർജീൽ ആശുപത്രി ഉടമയും എം.എ യൂസഫലിയുടെ മരുമകനുമായ ഡോ. ഷംസീർ വയലിലിന്റെ മേൽനേട്ടത്തിലായിരുന്നു ഓപ്പറേഷൻ. ഈ മാസം 11 ന് കൊച്ചയിലാണ് എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടർ യന്ത്രതകരാറിനെ തുടർന്ന് ചതുപ്പിൽ ഇടിച്ചിറക്കിയത്. അപകടത്തിന് പിന്നാലെ കൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് വിധേയനാക്കി.  പ്രത്യേക വിമാനത്തിൽ യൂസഫലിയെ അബൂദബിയിലെത്തിച്ചു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
 

Latest News