പൂനെ - പുതിയ ടീമായ ബംഗളൂരു എഫ്.സി നാലാം സീസൺ ഐ.എസ്.എല്ലിൽ കുതിപ്പ് തുടരുന്നു. പൂനെ സിറ്റി എഫ്.സിക്കെതിരായ എവേ മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം അവർ 3-1 ന് ജയിച്ചു. അഞ്ച് കളിയിൽ നാലു ജയവും ഒരു തോൽവിയുമായി 12 പോയന്റുണ്ട് ബംഗളൂരുവിന്. നാലു കളിയിൽ ഒമ്പത് പോയന്റുള്ള എഫ്.സി ഗോവയെയും അഞ്ച് കളിയിൽ ഒമ്പത് പോയന്റുള്ള ചെന്നൈയൻ എഫ്.സിയെയും ആറ് കളിയിൽ ഒമ്പത് പോയന്റുള്ള പൂനെ സിറ്റിയെയും അവർ മറികടന്നു.
ഗോളടിച്ച ശേഷം ബംഗളൂരുവിന്റെ നിരന്തര ആക്രമണങ്ങൾ ഇറങ്ങിനിന്ന് പ്രതിരോധിച്ച പൂനെക്ക് അമ്പത്താറാം മിനിറ്റിൽ ബാൽജിത് സാഹ്‌നി പുറത്തായതാണ് തിരിച്ചടിയായത്. സാഹ്‌നി രണ്ട് മഞ്ഞക്കാർഡ് വാങ്ങി. മുപ്പത്തഞ്ചാം മിനിറ്റിൽ ആദിൽ ഖാൻ നേടിയ ഗോളിൽ പൂനെ ലീഡ് ചെയ്യുകയായിരുന്നു. ആൾബലം മുതലാക്കിയ ബംഗളൂരു കളിയുടെ ചുക്കാൻ തിരിച്ചുപിടിച്ചു. മികുവാണ് 64, 78 മിനിറ്റുകളിൽ പൂനെ ഗോൾ വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി മൂന്നാം ഗോളടിച്ചു.
കളിയുടെ നിയന്ത്രണം ബംഗളൂരുവിനായിരുന്നുവെങ്കിലും പോസ്റ്റിലേക്ക് ഷോട്ട് പായിക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. പോയന്റ് പട്ടികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്ത്