ദോഹ- ഖത്തറില്‍ ഇന്ന് മഴക്കും കാറ്റിനും സാധ്യത. ബുധന്‍ വൈകുന്നേരം ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടാകുവാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാഴ്ചക്ക് പ്രയാസം നേരിട്ടേക്കാമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
അന്തരീക്ഷം മേഘാവൃതമായിരിക്കും. വേലിയേറ്റത്തിനും സാധ്യതയുണ്ട്.