തിരുവനന്തപുരം- ഗത്യന്തരമില്ലാതെ കെടി ജലീല്‍ ഇന്ന് രാവിലെയാണ് മന്ത്രി പദവി രാജിവച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. റമദാന്‍ മാസം ഒന്ന് ആണ് ഇന്ന്. ഇന്നു തന്നെ ജലീല്‍ രാജിവച്ചത് യാദൃശ്ചികമല്ലെന്നും ദൈവ വിധിയാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു. എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ട് ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച വ്യക്തിയാണ് ജലീല്‍ എന്നും അദ്ദേഹം പറഞ്ഞു. ജലീലിന്റെ രാജി ഖുര്‍ആന്‍ ഇറങ്ങിയ മാസം ഒന്നാം തിയ്യതി തന്നെ ആയതും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.
കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് കുറിുപ്പ് ഇങ്ങനെ..
എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ ആയിരിക്കും. ഏവര്‍കും റമദാന്‍ മുബാറക്.